India

കാന്‍സര്‍ രോഗിയായ അമ്മായിയമ്മ മരിച്ചു: മരുമകള്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു 

വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കോലാപൂര്‍: കാന്‍സര്‍ രോഗിയായ അമ്മായിയമ്മ മരിച്ച ദുഖത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു. കോലാപൂരിലെ അപ്‌തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മാലതി (70) മരണപ്പെടുന്നത്. ഇവരുടെ മരണവാര്‍ത്ത അറിഞ്ഞതോടെ മരുമകള്‍ ഷുബാംഗി (49) ആത്മഹത്യ ചെയ്യുകയായിരുന്നു.

വീടിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് മരുമകള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഭര്‍തൃമാതാവിന്റെ വിയോഗം താങ്ങാനാവാതെ പോയതിനാലാണ് ഷുബാംഗി ആത്മഹത്യ ചെയ്തതെന്ന് കുടുബാംഗങ്ങള്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് രാജ്‌വാദ  പൊലീസ് സ്‌റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. 

രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി