India

കാമുകനെ വിവാഹം കഴിക്കാനായി യുവതി വൃക്ക വില്‍ക്കാന്‍ ആശുപത്രിയില്‍: ഡോക്ടര്‍ ഇടപെട്ട് രക്ഷപ്പെടുത്തി

ബീഹാര്‍ ലഖിസര സ്വദേശിനിയായ പെണ്‍കുട്ടി വൃക്ക വില്‍ക്കാനായി ഡെല്‍ഹിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കാമുകനെ വിവാഹം കഴിക്കാനായി സ്വന്തം വൃക്ക വില്‍ക്കാനെത്തിയ പെണ്‍കുട്ടിയെ ഡല്‍ഹി വനിതാ കമ്മിഷന്‍ ഇടപെട്ടു രക്ഷപ്പെടുത്തി. ഡെല്‍ഹിയിലാണ് സംഭവം. ബീഹാര്‍ ലഖിസര സ്വദേശിനിയായ പെണ്‍കുട്ടി വൃക്ക വില്‍ക്കാനായി ഡെല്‍ഹിയിലെ ആശുപത്രിയിലെത്തുകയായിരുന്നു. 

കാമുകനെ വിവാഹം കഴിക്കാനായിരുന്നു 21കാരിയായ പെണ്‍കുട്ടി വീട്ടുകാരോട് വഴക്കിട്ട് മുറാദാബാദിലുള്ള കാമുകനടുത്തെത്തിയത്. എന്നാല്‍ വിവാഹം ചെയ്യണമെങ്കില്‍ 1,80,000 രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ തുക കണ്ടെത്താനായി വൃക്ക വില്‍ക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍ വൃക്ക തട്ടിപ്പ് റാക്കറ്റിന്റെ ഇടപെടലെന്നു സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെയും വനിതാ കമ്മിഷനെയും വിവരം അറിയിച്ചു. ഇതോടെയാണു പെണ്‍കുട്ടി രക്ഷപ്പെട്ടത്.

ആശുപത്രിയിലെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയാണ് വിട്ടത്. എന്നാല്‍ കാമുകനെതിരെ കേസ് കൊടുക്കണമെന്ന കൗണ്‍സലറുടെ നിര്‍ദേശം അവര്‍ സ്വീകരിച്ചില്ല. പിന്നീടു വീട്ടുകാരെത്തി യുവതിയെ ബിഹാറിലേക്കു കൊണ്ടുപോയി. കേസ് ബിഹാര്‍ വനിതാ കമ്മിഷനു കൈമാറി. കാമുകനെതിരെ കേസെടുക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

SCROLL FOR NEXT