India

ഭര്‍ത്താവ് ഗള്‍ഫില്‍; രഹസ്യ കാമുകനെ കല്യാണം കഴിക്കാന്‍ കള്ളയൊപ്പ്; പരാതി

ഭര്‍ത്താവ് ഗള്‍ഫില്‍, രഹസ്യ കാമുകനെ കല്യാണം കഴിക്കാന്‍ കള്ളയൊപ്പ് - പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാമുകനെ വിവാഹം കഴിക്കാന്‍ വിവാഹമോചന പത്രത്തില്‍ ഭാര്യ, ഭര്‍ത്താവിന്റെ കള്ളയൊപ്പിട്ടെന്ന് പരാതി. മുംബൈ സ്വദേശി നിലോഫറിനെതിരെയാണ് ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍  പൊലീസില്‍ പരാതി നല്‍കിയത്. 

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് യൂസഫ്. സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നത്തിന്റെ ഭാഗമായാണ് യൂസഫ് ഗള്‍ഫിലേക്ക് പോയത്. അവിടെ ജോലി ചെയ്തുകിട്ടുന്ന തുകയുടെ പകുതി നാട്ടിലെ ഭാര്യയ്ക്ക് അയക്കുകയുമായിരുന്നു പതിവ്. ഒന്‍പതുവയസ്സുള്ള മകനൊപ്പം മുംബൈയിലാണ് യുവതി താമസിക്കുന്നത്. 

യൂസഫ് ഗള്‍ഫില്‍ പോയ കാലത്ത് നിലോഫര്‍ പഴയ കാമുകനുമായി അടുപ്പത്തിലായി. കാമുകനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ യൂസഫിന്റെ കള്ളയൊപ്പിട്ട് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. നാട്ടിലെത്തിയ യൂസഫ് ഭാര്യയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധിച്ചു. സദാ ഫോണില്‍ സംസാരിക്കുന്നതുകണ്ട് ആരെന്ന് തിരക്കിയെങ്കിലും സുഹൃത്താണെന്നായിരുന്നു മറുപടി. അധികം വൈകാതെ യൂസഫ് തിരികെ ഗള്‍ഫിലേക്ക് മടങ്ങി. 

2017ല്‍ തിരിച്ചുവന്നപ്പോഴാണ് യൂസഫിന് ചതി മനസ്സിലായത്. നിലോഫറിന്റെ നിര്‍ബന്ധപ്രകാരം കുറച്ചുനാളുകള്‍ക്ക് മുന്‍പ് നേരത്തെ താമസിച്ചിരുന്ന വീട് വില്‍ക്കുകയും അതിനടുത്തായി മറ്റൊരു വീട് നിലോഫറിന്റെ പേരില്‍ വാങ്ങുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ യൂസഫിനെ വീട്ടില്‍ കയറുന്നതില്‍ നിന്ന് നിലോഫര്‍ വിലക്കുകയും ചെയ്തു 

ഇതോടെയാണ് വീട് വിറ്റതുമായി ബന്ധപ്പെട്ട് യൂസഫ് അന്വേഷണം നടത്തിയത്. 23 ലക്ഷം രൂപക്ക് വീട് വിറ്റെന്നായിരുന്നു നിലോഫര്‍ പറഞ്ഞത്. എന്നാല്‍ 32 ലക്ഷത്തിന് വീട് വിറ്റ് ബാക്കി തുക നിലോഫറും കാമുകനും ചേര്‍ന്ന് ചിലവാക്കി. ഇതിന് പിന്നാലെയാണ് യൂസഫ് വിവാഹമോചന ഹര്‍ജിയെക്കുറിച്ചറിയുന്നത്. കള്ളയൊപ്പ് ഇട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യൂസഫ് പരാതി നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍