India

കാമുകന്റെ ആത്മഹത്യയെത്തുടര്‍ന്ന് പത്തൊന്‍പതുകാരി സ്വയം തീകൊളുത്തി

യുവാവിന്റെ മരണവാര്‍ത്ത അറിഞ്ഞ പെണ്‍കുട്ടി ശരീരം മുഴുവന്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: കാമുകന്‍ തൂങ്ങിമരിച്ചെന്ന വാര്‍ത്തകേട്ട പത്തൊന്‍പതുകാരി സ്വയം തീകൊളുത്തി ആത്മഹത്യചെയ്തു. അടുത്തടുത്ത വീടുകളില്‍ താമസിച്ച ഇരുവരും ആത്മഹത്യചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. 

മരിക്കുന്നതിന്റെ തലേദിവസം കാമുകന്‍ സുഹൃത്തുക്കളുമായി മദ്യപിച്ചിരിക്കെ പെണ്‍കുട്ടി ഫോണില്‍ വിളിച്ചിരുന്നെന്നും അന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കുതര്‍ക്കമുണ്ടായതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഫോണ്‍വിളിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ യുവാവ് തിങ്കളാഴ്ച മടങ്ങിയെത്തുമെന്നറിയിച്ച് വീട്ടില്‍ നിന്നിറങ്ങി. പിന്നീട് സഹോദരനെയും സുഹൃത്തിനെയും വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 

യുവാവിന്റെ മരണവാര്‍ത്ത അറിഞ്ഞ പെണ്‍കുട്ടി ശരീരം മുഴുവന്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഇവര്‍ക്കിടയിലെ പ്രണയത്തെക്കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്‍ഹാന്‍ പാക് നായകനായപ്പോള്‍ ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്‍ഡ് തകര്‍ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്‍മിയുടെ ഗെയിമിങ് ഫ്‌ലാഗ്ഷിപ്പ് ഫോണ്‍