India

കാമുകിയുടെ വീട്ടിനുളളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി; 17കാരനെ അടിച്ചുകൊന്നു

കാമുകിയുടെ വീട്ടിനുളളില്‍ കണ്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന സംഘം ക്രൂരമായി അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: കാമുകിയുടെ വീട്ടിനുളളില്‍ കണ്ട പ്ലസ്ടു വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന സംഘം ക്രൂരമായി അടിച്ചുകൊന്നു.  ത്രിപുരയിലെ ഗോമതി ജില്ലയില്‍ താമസിക്കുന്ന 17 വയസ്സുകാരനായ റിപന്‍ സര്‍ക്കാരാണ് കൊല്ലപ്പെട്ടത്.

റിപന്‍ സര്‍ക്കാരും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിന് മുന്‍പ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ റിപന്‍ സര്‍ക്കാരിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചിരുന്നു. വീണ്ടും  പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ വിദ്യാര്‍ത്ഥിയെ ബന്ധുക്കള്‍ അടങ്ങുന്ന സംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ഏഴു പേര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. മാതാപിതാക്കള്‍ ബംഗ്ലാദേശില്‍ ആയതിനാല്‍ റിപന്‍ സര്‍ക്കാര്‍ അമ്മാവന്‍ പ്രഫുല്ലയോടൊപ്പമാണ് താമസിക്കുന്നത്.

റിപനിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നുവെന്ന് പ്രഫുല്ലയെ ആരോ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഉടന്‍ സംഭവസ്ഥലത്തെത്തിയ പ്രഫുല്ല മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിടിച്ചുമാറ്റി മര്‍ദ്ദനം തുടരുകയായിരുന്നു. പിന്നീട് പൊലിസുകാരെത്തിയാണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍