India

കാറില്ല, ആഭരണങ്ങളില്ല; കോടീശ്വരനായ പ്രധാനമന്ത്രി നരേന്ദ്രമോദി  ആ പണം സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ് !

സത്യവാങ്മൂലമനുസരിച്ച് 48,944 രൂപയാണ് പ്രധാനമന്ത്രി  കൈവശം സൂക്ഷിച്ചിരിക്കുന്ന പണം. കഴിഞ്ഞ വര്‍ഷം ഇത് ഒന്നര ലക്ഷം രൂപയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വത്ത് വിവരം വെളിപ്പെടുത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി  കോടീശ്വരനാണ് എന്ന വാര്‍ത്ത പുറത്തായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം  2.3 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ആസ്തി. സ്വന്തമായി കാറോ, ബോട്ടോ,ചെറു വിമാനമോ, എന്തിന് പേരിനൊരു ബൈക്ക് പോലും ഇല്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് വെളിപ്പെടുത്തിയിരുന്നു. 

സത്യവാങ്മൂലമനുസരിച്ച് 48,944 രൂപയാണ് പ്രധാനമന്ത്രി  കൈവശം സൂക്ഷിച്ചിരിക്കുന്ന പണം. കഴിഞ്ഞ വര്‍ഷം ഇത് ഒന്നര ലക്ഷം രൂപയായിരുന്നു. ഗാന്ധി നഗറിലെ എസ്ബിഐ ബാങ്കില്‍ 11.3 ലക്ഷം രൂപയുടെ നിക്ഷേപവും സമ്പാദ്യമായി ഉണ്ട്. ഒരു ബാങ്ക് വായ്പ പോലും അദ്ദേഹം ഇതുവരെ എടുത്തിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1.07 കോടി രൂപയാണ് സ്ഥിര നിക്ഷേപമായി എസ്ബിഐയില്‍ സൂക്ഷിച്ചിരിക്കുന്നത്.

2012 ല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയും മോദിയുടെ പേരിലുണ്ട്. ദേശീയ സമ്പാദ്യ പദ്ധതിയില്‍ 5.2 ലക്ഷം രൂപയും എല്‍ഐസിയില്‍ 1.6 ലക്ഷവും ഇതുവരെ അടച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ഇതുവരെയും സ്വര്‍ണാഭരണങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2002 ല്‍ ഗാന്ധിനഗറില്‍ 1.30 ലക്ഷം രൂപയ്ക്ക് വാങ്ങിയ  സ്ഥലത്ത് 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു വീട് വച്ചിരുന്നു. ഒരു കോടി രൂപയാണ് ഇന്നത്തെ അതിന്റെ വിപണി മൂല്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT