India

'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്കയ്ക്ക് ചുട്ടമറുപടിയുമായി യോഗി 

ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു യോഗിയുടെ വിമര്‍ശനം. 

ഉത്തര്‍പ്രദേശില്‍ ക്രിമിനലുകള്‍ സ്വതന്ത്രമായി ചുറ്റിനടന്ന് അഴിഞ്ഞാട്ടം നടത്തുകയാണെന്നാണ് പ്രിയങ്കയുടെ വിമര്‍ശനം. ഇതിന് മറുപടിയുമായാണ് യോഗി രംഗത്തുവന്നത്.'അവരുടെ പാര്‍ട്ടി പ്രസിഡന്റ് യുപിയില്‍ മത്സരിച്ച് തോറ്റു.ഇപ്പോള്‍ ഡല്‍ഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഇരുന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കാനായി ഓരോ പ്രസ്താവനകള്‍ നടത്തുകയാണ്.' അദ്ദേഹം കുറ്റപ്പെടുത്തി.

'യു.പി.യില്‍ കുറ്റവാളികള്‍ യഥേഷ്ടം വിളയാടുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതെല്ലാം ബിജെപി സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. യുപി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് കീഴടങ്ങിയോ?' എന്നായിരുന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. സംസ്ഥാനത്ത് നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന