India

കുഞ്ഞ് ജനിച്ചത് മെയ് 23ന്; പേര് നരേന്ദ്രമോദി; മുസ്ലീം കുടുംബത്തിന്റെ സ്‌നേഹവായ്പ്

മെയ് 23 ന് ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ട് മാതാപിതാക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന മെയ് 23 ന് ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ മുസ്‌ലിം കുടുംബത്തില്‍ ജനിച്ച കുഞ്ഞിന് നരേന്ദ്രമോദിയെന്ന് പേരിട്ട് മാതാപിതാക്കള്‍. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വന്‍ വിജയം നേടി വീണ്ടും അധികാരത്തിലെത്താനിരിക്കെയാണിത്.

ഗോണ്ട സ്വദേശിനി മെനാജ് ബീഗത്തിനാണ് മെയ് 23 ന് ആണ്‍കുഞ്ഞ് ജനിച്ചത്. സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അവര്‍ ഉടന്‍തന്നെ ദുബായിലുള്ള ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. നരേന്ദ്രമോദി ജയിച്ചുവോ എന്നാണ് ഫോണെടുത്തയുടന്‍ ഭര്‍ത്താവ് തന്നോട് ചോദിച്ചതെന്ന് മനാജ് ബീഗം പറയുന്നു. ഇതോടെ കുഞ്ഞിന് നരേന്ദ്രമോദി എന്ന പേരുനല്‍കാന്‍ ഇരുവരും തീരുമാനമെടുക്കുകയായിരുന്നു.

മോദിയെപ്പോലെ തന്റെ മകനും നല്ലകാര്യങ്ങള്‍ ചെയ്യണമെന്നും വിജയം വരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് കുട്ടിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

'ദൈവത്തിൻ്റെ കൈയ്യായി ക്ലീനർ'; ബസിൽ നിന്നും തെന്നിവീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വിഡിയോ)

മോഡിഫിക്കേഷൻ വിലക്ക് എന്തിന്?, ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ചോദ്യങ്ങളുമായി ഡ്രൈവർമാർ

രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്കെതിരെ കേസ്

'അല്ലുവിന്റെ കട്ട ഫാന്‍, അതുപോലെ ഡ്രസിട്ട് നടക്കുമായിരുന്നു'; കാസിയോ പ്രേമത്തിനും കാരണം അല്ലു അര്‍ജുന്‍: മമിത ബൈജു