India

കുട്ടികളുടെ പഠനമാണ് പ്രധാനം; മൊബൈല്‍ ഫോണ്‍ നിരോധിച്ച് കോളജ്

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി മൊബൈല്‍ ഫോണ്‍ നിരോധിച്ച് കോളജ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി മൊബൈല്‍ ഫോണ്‍ നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു കോളജ്. ഔറംഗബാദിലെ ഒരു വനിതാ കോളജാണ് ഇത്തരം തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ യുവത്വം കൂടുതല്‍ സമയം ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് ക്യാംപസില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാനുള്ള തീരുമാനം.

കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുയായിരുന്നു. അതിനിടെ കുട്ടികള്‍ ക്ലാസ്മുറികളിലേക്ക് ഫോണ്‍ അനുവദിക്കാത്ത സമയത്ത് നന്നായി ശ്രദ്ധിക്കുക്കുന്നതായി അനുഭവപ്പെട്ടെന്ന് പ്രിന്‍സിപ്പല്‍ റഫീക്ക് സക്കരിയ പറയുന്നു. മൂവായിരത്തോളം കുട്ടികളാണ് ഈ കോളജില്‍ ഡിഗ്രി, പിജിക്കുമായി പഠിക്കുന്നത്. 

15 ദിവസം മുന്‍പാണ് ക്ലാസ്മുറികളില്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം കുട്ടികള്‍ ക്ലാസ്മുറികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയെന്നും സമപ്രായക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഫാറൂഖി പറഞ്ഞു.

കാമ്പസില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ട് ഹാന്‍ഡ്‌സെറ്റുകള്‍ റീഡിംഗ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. സെല്‍ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നതിനുള്ള ശിക്ഷയായിട്ടാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.  ഈ തീരുമാനത്തോട് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.ഇതിന്റെ ഗുണം
അവരുടെ പരീക്ഷാ പേപ്പറുകളില്‍ കാണാന്‍ സാധിക്കുമെന്നാണ് എല്ലാ അധ്യാപകരുടെയും ഒറ്റക്കെട്ടായ അഭിപ്രായം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു

'തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല...';വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

'അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; ദിലീപ് നിയമ നടപടിക്ക്

രാഹുലിന്റെ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

SCROLL FOR NEXT