ഫയല്‍ ചിത്രം 
India

കുറച്ച് ആളുകള്‍ ചെയ്ത കുറ്റത്തിന് മുസ്ലിംകളെ ഒന്നടങ്കം എങ്ങനെ കുറ്റപ്പെടുത്തും? ; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ നഖ്വി

കുറച്ച് ആളുകള്‍ ചെയ്ത കുറ്റത്തിന് മുസ്ലിംകളെ ഒന്നടങ്കം എങ്ങനെ കുറ്റപ്പെടുത്തും? ; നിസാമുദ്ദീന്‍ സമ്മേളനത്തില്‍ നഖ്വി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കിടയിലെ ഒരു വിഭാഗം ചെയ്ത കുറ്റത്തിന് സമുദായത്തെ ഒന്നാകെ ഉത്തരവാദികള്‍ ആക്കാനാവില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. തബ്ലിഘി ജമായത്ത് കോവിഡ്‌ വ്യാപനത്തിന് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തബ്ലീഘി ജമായത്തിന്റെ പ്രവര്‍ത്തനങ്ങളെ മിക്ക മുസ്ലിം വിഭാഗങ്ങളും തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ നഖ്വി പറഞ്ഞു.

റംസാന്‍ കാലത്ത് മുസ്ലിം സമുദായം ലോക്ക് ഡൗണ്‍ നിര്‍േദശങ്ങള്‍ പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കും എന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. രാജ്യത്തുടനീളമുള്ള ഇമാമുമാരും ഉലമകളും മറ്റു സംഘടനകളും റംസാനില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് വീടുകളില്‍ മാത്രമേ ഇഫ്താര്‍ പോലെയുള്ള പരിപാടികള്‍ നടത്താവൂ എന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്് മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനത്തിന് ഒരു വിഭാഗം ആളുകള്‍ മുസ്ലിംകളെ കുറ്റപ്പെടുത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിന്, ഏതെങ്കിലും ഒരു സംഘത്തിന്റെ പ്രവര്‍ത്തനത്തിന് സമുദായത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്താനാവില്ലെന്ന് നഖ്വി മറുപടി നല്‍കി. ആ സംഘടന ചെയ്തത് ക്രിമിനല്‍ കുറ്റം തന്നെയാണ്. മിക്ക മുസ്ലിം സംഘടനകളും അതിനെ എതിര്‍ത്തിട്ടുണ്ട്. അത് ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

SCROLL FOR NEXT