India

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു. ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലെ നാഗ്നഡ്- ചിമ്മേര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 

ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം പ്രദേശത്ത് തിരച്ചില്‍  ആരംഭിച്ചത്. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും