India

കുൽ​ഗാമിൽ ഏറ്റുമുട്ടൽ : മൂന്നു ഭീകരരെ സൈന്യം വധിച്ചു, തെരച്ചിൽ തുടരുന്നു

സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗർ: കശ്​മീരിൽ കുൽഗാമിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു.  പൊലീസ്​ കോൺസ്​റ്റബിൾ സലിം അഹമ്മദ്​ ഷായെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് തീവ്രവാദികളെയാണ് വധിച്ചത്.  പ്രദേശത്ത്​ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ സൈന്യം തെരച്ചിൽ നടത്തുകയായിരുന്നു.   കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരവധി ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

നാലോളം ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് സിആർപിഎഫും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ കൊലപ്പെടുത്തിയതായി ജമ്മു കശ്മീർ ഡിജിപി എസ് പി വൈദ് അറിയിച്ചു. അവശേഷിക്കുന്ന ഭീകരനെ കൂടി പിടികൂടാനായി തെരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 

അതിനിടെ സൈനിക നടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസുകാരനെ വധിച്ച ഭീകരരാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നതെന്നാണ് റിപ്പോർട്ട്. രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചേരാനെല്ലൂര്‍ അപകടം; ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും

പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാന്‍ ശുപാര്‍ശ, അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കരോള്‍ ആയി ഹന്‍സിക കൃഷ്ണ; 'ബാച്ചിലര്‍ പാര്‍ട്ടി Deux' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

അവർ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല, നടി ഇഷ്ടമുള്ള ഉടുപ്പിടുമ്പോള്‍ സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്: ഐശ്വര്യ ലക്ഷ്മി