India

കൂടുതല്‍ പേരെ ഹജ്ജിന് അയക്കുന്നു; രാജ്യത്തെ സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഗുജറാത്തിലെന്ന് മുഖ്യമന്ത്രി വിജയ് രുപാനി

രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഗുജറാത്തിലാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി

സമകാലിക മലയാളം ഡെസ്ക്

 
ഗാന്ധിനഗര്‍: രാജ്യത്തെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഗുജറാത്തിലാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. സംസ്ഥാന മുസ്ലീം വഖഫ് ബോഡ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുസ്ലീം സമുദായത്തെ കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് നേടത്തിന് മാത്രമായി ഉപയോഗിക്കുകയാണ്. ഇക്കാര്യം സച്ചാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഹജ്ജ് കര്‍മ്മം നടത്തുന്നത് ഗുജറാത്തില്‍ നിന്നാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്ക് കാരണം ഇവിടെ നിലനില്‍ക്കുന്ന സാമൂദായിക ഐക്യമാണ്. സംസ്ഥാനം ബിജെപി ഭരിക്കുന്ന കാലയളവിലാണ് മുസ്ലീങ്ങള്‍ക്ക് മികച്ച രീതിയില്‍ മുന്നേറാനായത്. എല്ലാ കാലത്തും ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഒരു തവണ കൂടി ബിജെപിയെ അധികാരത്തിലേറ്റിയാല്‍ രാജ്യത്തെ വര്‍ഗീയ ലഹളയ്ക്ക് അന്ത്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT