India

കൃഷിക്ക് നോബല്‍ സമ്മാനം നേടിയിട്ട് വരൂ, 100 കോടി നിങ്ങള്‍ക്ക് നല്‍കാം; കര്‍ഷകരോട് ആന്ധ്ര മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

പ്രകൃതിദത്തമായ കൃഷി രീതിയുടെ പേരില്‍ കര്‍ഷകര്‍ നോബല്‍ സമ്മാനം നേടിയാല്‍ താന്‍ അവര്‍ക്ക് നൂറ് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രകൃതിദത്തമായ കൃഷി രീതിയെ വളര്‍ത്തിക്കൊണ്ടു വരുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ 60 ലക്ഷം കര്‍ഷകരെ, എട്ട് മില്യണ്‍ ഹെക്ടര്‍ കൃഷി ഭൂമിയെ മുതല്‍മുടക്ക് വേണ്ടാത്ത നാച്ചുറല്‍ ഫാര്‍മിങ്ങിലേക്ക് കൊണ്ടുവരികയാണ് ആന്ധ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആന്ധ്രയിലെ കര്‍ഷകര്‍ ലോകത്തിന് മാതൃകയാവണം. ഇപ്പോള്‍ 65-69 വയസാണ് ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം. പ്രകൃതിദത്തമായ കൃഷിയിലൂടെ വിളയിച്ചവ ഭക്ഷിക്കുന്നതിലൂടെ ഇത് 85-90 ആക്കാന്‍ സാധിക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു. 

സാഹിത്യം, ഫിസിക്‌സ്, മെഡിസിന്‍, കെമിസ്ട്രി, ഇക്കണോമിക്‌സ്, സമാധാനം എന്നിവയ്ക്കാണ് നോബല്‍ സമ്മാനം നല്‍കുന്നത്. എന്നാല്‍ 1970ല്‍ കാര്‍ഷിക ശാസ്ത്രജ്ഞനായ നോര്‍മന്‍ ബൊര്‍ലഫ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിരുന്നു.

 പട്ടിണി ഇല്ലാതെയാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കായിരുന്നു ഇത്. ബോര്‍ലഫ് 1986ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് എന്ന അവാര്‍ഡും ഏര്‍പ്പെടുത്തി. ഇത് ഇപ്പോള്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറിനുള്ള നോബല്‍ സമ്മാനം എന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT