India

കെജരിവാളിന്റെ ഉപദേശകയ്ക്ക് കോവിഡ് ; എംഎല്‍എ അതിഷിക്കും എഎപി വക്താവിനും വൈറസ് ബാധ

മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അതിഷി, പാര്‍ട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകയായ അഭിനന്ദിത ദയാല്‍ മാത്തൂറിനാണ് കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവാണെന്ന് തെളിഞ്ഞത്.

അഭിനന്ദിതയെക്കൂടാതെ എഎപിയുലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎപിയിലെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ അതിഷി, പാര്‍ട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അതിഷി. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് അതിഷി. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

കടുത്ത പനി വിട്ടുമാറാത്തതിനെ തുടര്‍ന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രിയെ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനാക്കിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. പനിയെത്തുടര്‍ന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം