India

കെജ്രിവാളിനെതിരെ പരാതി നൽകിയ ചീഫ് സെ​ക്ര​ട്ട​റിക്ക് സ്ഥലംമാറ്റം

ടെ​ലി​ക്ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ലേ​ക്ക് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ൻ​ഷു പ്ര​കാ​ശി​നെ സ്ഥ​ലം​മാ​റ്റി​യ​ത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഡെൽഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാളിനെതിരെ പരാതി നൽകിയ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നു സ്ഥ​ലം​മാ​റ്റം. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ളും ചേർന്ന് മർദിച്ചു എന്നായിരുന്നു പരാതി. 

ടെ​ലി​ക്ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പി​ലേ​ക്ക് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ൻ​ഷു പ്ര​കാ​ശി​നെ സ്ഥ​ലം​മാ​റ്റി​യ​ത്. കൊ​മേ​ഴ്സ് വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്ക് എ​ൻ ശി​വ​ശൈ​ല​ത്തെ നി​യ​മി​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് പ്ര​കാ​ശി​ന്‍റെ നി​യ​മ​നം. 

 ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19നു ​മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ യോ​ഗ​ത്തി​നെ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ എ​എ​പി എം​എ​ൽ​എ​മാ​ർ ചേർന്ന് മ​ർ​ദി​ച്ചെ​ന്നാ​ണ് അ​ൻ​ഷു പ്ര​കാ​ശ് ല​ഫ്.​ഗ​വ​ർ​ണ​റോ​ടു പ​രാ​തി​പ്പെ​ട്ട​ത്. പ​ര​സ്യ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ​ശേ​ഷ​മു​ണ്ടാ​യ വാ​ക്കേ​റ്റ​തി​നി​ടെ മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

അ​ൻ​ഷു പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ കേ​ജ്രി​വാ​ൾ, മ​നീ​ഷ് സി​സോ​ദി​യ, 11 എ​എ​പി എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

'500 മെഗാവാട്ടിന്റെ കുറവ്'; സംസ്ഥാനത്ത് ഇന്ന് രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണം

ഇന്ത്യ-പാക് ഹാന്‍ഡ്‌ഷേക്ക് നിരോധനം ക്രിക്കറ്റില്‍ മാത്രം? ഏഷ്യന്‍ ഗെയിംസില്‍ കൈകൊടുത്ത് ടേബിള്‍ ടെന്നീസ് താരങ്ങള്‍

മുറിയില്‍ ചെന്നപ്പോള്‍ ടിനി ടോം ജയറാമിനെ തവളച്ചാട്ടം പഠിപ്പിക്കുന്നു, കാരണം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്: സിദ്ദീഖ്

തിരുവനന്തപുരം ആർസിസിയിൽ പി.എച്ച്.ഡിക്ക് അവസരം