India

കൈകൂപ്പി അദ്വാനി, കണ്ടതായി ഭാവിക്കാതെ മോദി;  രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; വീഡിയോ

മോദിക്കുമുന്നില്‍ കൈകൂപ്പി നിന്നിട്ടും രാഷ്ട്രീയ ഗുരുവിനെ കണ്ടതായി ഭാവിക്കാതെ മോദി പോയതാണ് വിവാദമായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് ബിജെപിയുടെ അവസാന വാക്കായിരുന്നു അദ്വാനി. എന്നാല്‍ നരേന്ദ്ര മോദിയും അമിത് ഷായും ശക്തികേന്ദ്രമായതോടെ അദ്വാനിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് ഒരു ആരോപണമുണ്ട്. ഇന്നലെ തൃപുരയിലെ സത്യപ്രതിജ്ഞ ചടങ്ങ് അത്തരത്തിലുള്ള ഒരു രംഗത്തിനും സാക്ഷിയായി. മോദിക്കുമുന്നില്‍ കൈകൂപ്പി നിന്നിട്ടും രാഷ്ട്രീയ ഗുരുവിനെ കണ്ടതായി ഭാവിക്കാതെ മോദി പോയതാണ് വിവാദമായിരിക്കുന്നത്. 

അദ്വാനിയെ മോദി അപമാനിച്ചെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തൃപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് കാണാന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു. അദ്വാനി ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് മോദി കടന്നുവന്നത്. 

വേദിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റു നിന്നാണ് മോദിയെ സ്വീകരിച്ചത്. എല്‍.കെ അദ്വാനി എഴുന്നേറ്റു നിന്ന് കൈകൂപ്പി. എന്നാല്‍ തന്റെ രാഷ്ട്രീയ ഗുരുവിനെ വകവെക്കാതെ അദ്ദേഹം കടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അദ്വാനിയുടെ സമീപത്ത് നിന്നിരുന്ന മുന്‍ തൃപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനോട് സംസാരിക്കുന്നതും കാണാം. രാഷ്ട്രീയ ഗുരുവിന് ശിക്ഷ്യന്റെ ദക്ഷിണ എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT