India

കൈക്കുഞ്ഞുങ്ങളുമായി ഭക്ഷണവും വെള്ളവുമില്ലാതെ കാത്തുനിന്നത് ഒമ്പത് മണിക്കൂര്‍; മധ്യപ്രദേശില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി

ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒമ്പതുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയായ സെന്ദ്വയില്‍ പൊലീസും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടി. അതിര്‍ത്തിയില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒമ്പതുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതാണ് തൊഴിലാളികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ദേശീയപാത മൂന്നിലാണ് സംഭവം. നൂറുകണക്കിന് വരുന്ന തൊഴിലാളികള്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.

മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ സമാധാനപൂര്‍വം നിയന്ത്രിക്കുന്നതില്‍ പ്രാദേശിക ഭരണ സംവിധാനം പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

സംസ്ഥാനത്തിനകത്തേക്ക് തൊഴിലാളികളെ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തുകയായിരുന്നു. മണിക്കൂറുകളോളം അതിര്‍ത്തിയില്‍ കൈക്കുഞ്ഞുങ്ങളുമായി കാത്തിരുന്ന ഇവര്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയുകയായിരുന്നു. 

അതേസമയം തൊഴിലാളികള്‍ ശാന്തരാകണമെന്നും ഭക്ഷണവും താമസ സൗകരവും രോഗ പരിശോധനാ സംവിധാനങ്ങളും യാത്രക്കായി ബസുകളും ഏര്‍പ്പെടുത്താനുള്ള കാലതാമസമാണ് ഇതിന് കാരണമായതെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT