പ്രതീകാത്മക ചിത്രം 
India

കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായി; റവന്യു ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ഒരുകോടി രൂപ

സംഭവവുമായി ബന്ധപ്പെട്ട് ഒരു വില്ലേജ് ഓഫിസറേയും രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കൈക്കൂലി കേസില്‍ അറസ്റ്റിലായ റവന്യു ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.1 കോടി രൂപ. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലാണ് സംഭവം. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എര്‍വ ബാലരാജുവിന്റെ വീട്ടില്‍ നിന്നാണ് ഞെട്ടിക്കുന്ന തുക പിടിച്ചെടുത്തത്.

തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എ എസ് റാവു നഗറിലെ വാടക വീട്ടില്‍വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു വില്ലേജ് ഓഫിസറേയും രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ അധികാര പരിധിയിലെ 28 ഏക്കര്‍ സ്ഥലത്തെ തര്‍ക്കം പരിഹരിക്കുവാനാണ് ബാലരാജു രണ്ടുകോടി രൂപ ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT