India

കൊറോണയെന്ന് ഭയം; യുവാവ് ആത്മഹത്യ ചെയ്തു

കൊറോണയെന്ന് ഭയം; യുവാവ് ആത്മഹത്യ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

നാസിക്: കൊറോണ വൈറസ് ബാധിച്ചെന്നു കരുതി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 31കാരൻ വൈറസ് ബാധ സംശയിച്ച് ജീവനൊടുക്കിയത്. 

നാസിക് ചെഹെദി നിവാസിയായ പ്രതിക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നു പറയുന്ന ആത്മഹത്യാ കുറിപ്പും വീട്ടിൽ നിന്ന് കണ്ടെടുത്തു.

പ്ലംബർ ആയി ജോലി ചെയ്തിരുന്ന പ്രതിക് തൊണ്ടയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് പ്രദേശത്തെ സ്വകാര്യ ഡോക്ടറുടെ ചികിത്സ തേടിയിരുന്നു. കൊറോണ വൈറസ് ബാധിച്ചതാകാമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. 

മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പ്രതികിന്റെ സാംപിളുകൾ ശേഖരിച്ചു. കേസെടുത്തതായും, അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT