India

കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായി, നേതൃത്വം മാറണമെന്ന് മണിശങ്കര്‍ അയ്യര്‍

കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി കൂടിയായ മണിശങ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി കൂടിയായ മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ചെറുതായി വരികയാണ്. നേതൃത്വത്തില്‍ മാറ്റം വരുത്തുകയാണ് പാര്‍ട്ടി അടിയന്തരമായി ചെയ്യേണ്ടത്. ജനറല്‍ സെക്രട്ടറിമാര്‍ ചെറുപ്പക്കാരാവണം. പാര്‍ട്ടി വര്‍ക്കിങ് കമ്മിറ്റിയില്‍ പരിചയ സമ്പന്നരായ ആളുകളാണ് വേണ്ടതെന്നും അയ്യര്‍ പറഞ്ഞു.

ഗോവയില്‍ വിശ്വാസവോട്ടെടുപ്പില്‍ മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിജയിച്ചതിനു പിന്നാലെയായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു തിരിച്ചടിയേറ്റതിനു പിന്നാലെ പല നേതാക്കളും നേതൃത്വത്തിന് എതിരെ തിരിഞ്ഞിരുന്നു. വിദേശത്ത് ചികിത്സയിലുള്ള സോണിയ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയെ തെരഞ്ഞടുപ്പില്‍ നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

''പുതുയുഗം' വാഗ്ദാനം ചെയ്ത യുഡിഎഫ് കേരളത്തെ ഇരുട്ടിലേക്ക് തള്ളിയിട്ടു'

ഇഡിയെ പേടിച്ച് ബിജെപി യില്‍ ചേരാന്‍ സിപിഎം നേതാക്കളെ കിട്ടില്ല; കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: എം എ ബേബി

സമസ്ത നേതൃത്വം ഇടപെട്ടു, മലപ്പുറത്തെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു

ഇഡിയുടെ കത്തില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്ന് കെപിസിസി, പവര്‍കട്ട് തുടരും, വന്ദേമാതരം രണ്ട് ഖണ്ഡിക മതിയെന്ന് കര്‍ണാടക; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍