ഇഡിയെ പേടിച്ച് ബിജെപി യില്‍ ചേരാന്‍ സിപിഎം നേതാക്കളെ കിട്ടില്ല; കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം: എം എ ബേബി

കേരളത്തിലെ കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ കൗതുകമുണ്ടെന്ന് ബേബി പറഞ്ഞു
M A Baby
എംഎ ബേബി ഫയൽ
Edited By:
Updated on
1 min read

കണ്ണൂര്‍: ഇ ഡിയെ പേടിച്ച് ബിജെപി യില്‍ ചേരാന്‍ സിപിഎം നേതാക്കളെ കിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇത് കേരളത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പോവുകയാണ്. പിണറായി വിജയനും റിയാസിനുമെതിരെ രാഷ്ട്രീയ വേട്ടയാണ് നടത്തുന്നത്. സി പി എമ്മിനെതിരെ ഇഡി നടത്തുന്ന വേട്ടയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കുകയാണെന്നും എംഎ ബേബി കുറ്റപ്പെടുത്തി.

M A Baby
'ആ 787 പേരുടെ ലിസ്റ്റ് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണം'; എല്‍ഡിഎഫിന്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനം പെരുപ്പിച്ചു കാണിക്കുന്നുവെന്ന് പിണറായി

കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി. സിഎംആര്‍എല്‍- എക്‌സാലോജിക് വിഷയത്തില്‍ മാത്യു കുഴല്‍നാടന് കോടതിയില്‍ പോയപ്പോള്‍ തിരിച്ചടി ലഭിച്ചതാണ്. കോടതിയുടെ സമയം മെനക്കെടുത്തരുതെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും എം എ ബേബി ഓര്‍മപ്പെടുത്തി.

ഇതില്‍ കൂടുതല്‍ ഒന്നും സിപിഎമ്മിന് പറയേണ്ടതായി ഇല്ല. ഇഡിയുടെ നീക്കങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും എം എ ബേബി കൂട്ടിചേര്‍ത്തു. വി ഡി സതീശന്‍ സര്‍ക്കാര്‍ ഇതില്‍ എന്തോ കാര്യമുണ്ടെന്ന മട്ടില്‍ സംസാരിക്കുന്നു. കോണ്‍ഗ്രസ് സമുന്നത നേതാക്കളെ ഇഡി വേട്ടയാടിയിട്ടുണ്ട്. സിപിഎമ്മിനെതിരെ നില്‍ക്കുമ്പോള്‍ സന്തോഷിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വരുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പിനെ എഐസിസി എങ്ങനെയാണ് കാണുന്നതെന്ന് അറിയാന്‍ കൗതുകമുണ്ടെന്നും ബേബി പറഞ്ഞു.

പിണറായിക്കെതിരായ ഇഡി നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാട് എഐസിസി അംഗീകരിക്കുന്നുണ്ടോയെന്നും എംഎ ബേബി ചോദിച്ചു. ബിജെപിയുടെ ഒരു വിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറി. ഇഡി കള്ള തെളിവുണ്ടാക്കാന്‍ റിയാസിന്റെ സുഹൃത്തിന്റെ കുഞ്ഞുങ്ങളെ അടക്കം കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇല്ലാത്ത തെളിവുകളുണ്ടാക്കുന്ന, കുറ്റകൃത്യം ചെയ്യുന്ന സംഘമായി ഇ ഡി അധ:പതിച്ചുവെന്നും എംഎ ബേബി പറഞ്ഞു.

M A Baby
പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും
M A Baby
നടുക്കുന്ന ക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
M A Baby
സമസ്ത നേതൃത്വം ഇടപെട്ടു, മലപ്പുറത്തെ വഖഫ് വിശദീകരണ സമ്മേളനം മാറ്റിവച്ചു
Summary

Congress national leadership must clarify its stance on the ED action against Pinarayi: M A Baby

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com