India

കോണ്‍ഗ്രസ് ഞങ്ങളോടൊപ്പം തന്നെ ; രണ്ടു സീറ്റില്‍ മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എസ്പി -ബിഎസ്പി മഹാസഖ്യത്തിന്റെ ഭാഗമായിരിക്കുമെന്ന് അഖിലേഷ് യാദവ്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എസ്പി -ബിഎസ്പി മഹാസഖ്യത്തിന്റെ ഭാഗമായിരിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് രണ്ട് സീറ്റില്‍ മല്‍സരിക്കും. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അഖിലേഷ് പറഞ്ഞു. 

അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒരുമിച്ച് നിന്ന് നേരിടാന്‍ ജനുവരിയില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും തീരുമാനിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മല്‍സരിച്ച രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുമെന്നും അവര്‍ അറിയിച്ചു. 

എന്നാല്‍ രണ്ട് സീറ്റ് മാത്രം നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് തള്ളുകയായിരുന്നു. തുടര്‍ന്ന് ഒറ്റയ്ക്ക് ജനവിധി തേടാനുള്ള തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്. അതേസമയം രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലും സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടെന്ന് അഖിലേഷും മായാവതിയും തീരുമാനിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

തുടക്കം ഗംഭീരം; ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയ വിജയം

കണ്ണൂർ തയ്യിലിൽ വൻ കവർച്ച: 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു

ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കരുത്: യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍