India

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് തേടി മുകേഷ് അംബാനി, നീക്കം അനില്‍ അംബാനിയെ കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നതിന് ഇടയില്‍

മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലിങ് ദേവ്‌റയെ പിന്തുണച്ചാണ് മുകേഷ് അംബാനിയുടെ വരവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലിങ് ദേവ്‌റയെ പിന്തുണച്ചാണ് മുകേഷ് അംബാനിയുടെ വരവ്. 

മിലിങ് ദേവ്‌റ പങ്കുവെച്ച വീഡിയോയിലാണ് മുകേഷ് അംബാനി ആശംസ നേര്‍ന്ന് എത്തുന്നത്. എല്ലാ അര്‍ഥത്തിലും മിലിങ് മുംബൈ സൗത്ത് മണ്ഡലത്തിന് അനുയോജ്യനാണ് എന്നാണ് മുകേഷ് അംബാനി വീഡിയോയില്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഫേലിന്റെ പേരില്‍ അനില്‍
അംബാനിക്കെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കുമ്പോഴാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ട് തേടി മുകേഷ് അംബാനി എത്തുന്നത്. 

പത്ത് വര്‍ഷമായി മുംബൈ സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മിലിങ് ദേവ്‌റ. മണ്ഡലത്തെ കുറിച്ച് ആഴത്തിലുള്ള അറിവ് അദ്ദേഹത്തിനുണ്ടെന്നും മുകേഷ് അംബാനി പറയുന്നു. മുകേഷ് അംബാനിയെ കൂടാതെ കോട്ടെക് മഹീന്ദ്ര ബാങ്ക് മേധാവി ഉദയ് കോട്ടെക്കും മിലിന്ദിന് പിന്തുണയുമായി എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസി വരും കെട്ടോ എന്ന് കേരളത്തോട് പറഞ്ഞ മുൻ മുഖ്യമന്ത്രി ഇപ്പോഴത്തെ കാര്യങ്ങൾ കേട്ടോ' ; കായിക മന്ത്രി

മൂന്നാറിൽ ഇനി നീലകുറിഞ്ഞിയുടെ ഓണപ്പൂക്കാലം; വിസ്മയക്കാഴ്ചയൊരുക്കി ഇക്കാനഗർ മലഞ്ചെരുവുകൾ

'ഫുൾ ടൈം ഫോണിൽ തന്നെ, ചായ കുടിക്കാൻ മാത്രം എഴുന്നേൽക്കും! ഒടുവിൽ കഴുത്തിന് ശസ്ത്രക്രിയ'; ഫോൺ ഉപയോ​ഗം കുറയ്ക്കണമെന്ന് ഷക്കീല

സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് ഒഴുക്ക്; ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു

'ദാസേട്ടന്റെ മോന് ദാരിദ്ര്യം ഉണ്ടോ എന്ന് ചോദിക്കില്ലല്ലോ; കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല'