India

കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയത് ഷീലാ ദീക്ഷിതിന്റെ കാലത്ത്, പാര്‍ട്ടി വോട്ടുബാങ്ക് ഇപ്പോഴും ആംആദ്മിക്ക് ഒപ്പം: പി സി ചാക്കോ

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന പി സി ചാക്കോയുടെ പ്രതികരണം.

വോട്ടെണ്ണലിന് മുന്‍പ് ഹരിയാനയിലെ പോലെ ഡല്‍ഹിയിലും കോണ്‍ഗ്രസ് ഏവരെയും അമ്പരിപ്പിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ പി സി ചാക്കോ ആദ്യം പറഞ്ഞത്. തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് പി സി ചാക്കോ മാറ്റി പറഞ്ഞതും വാര്‍ത്തയായിരുന്നു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ എണ്ണിപ്പറയുകയാണ് പി സി ചാക്കോ.

2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നത്. അന്ന് ഷീലാദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുബാങ്ക് ഒന്നടങ്കം കൊണ്ടുപോയി. ഇത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇതിപ്പോഴും ആംആദ്മി പാര്‍ട്ടിയുടെ കയ്യില്‍ തന്നെയാണെന്നും പി സി ചാക്കോ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

ഇറാൻ യുദ്ധക്കപ്പൽ തകർത്തു, തളിപ്പറമ്പിൽ തിരുത്തില്ല, നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിപിഎം ബന്ധം വിട്ട് പി കെ ശശി യുഡിഎഫില്‍; ഒറ്റപ്പാലത്ത് മത്സരിച്ചേക്കും, കോണ്‍ഗ്രസില്‍ അസ്വാരസ്യം

യുഎഇയില്‍ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി; ഇനി തുറക്കുക മാര്‍ച്ച് 23ന്

ഇന്ധന ലഭ്യതക്കുറവിന് പരിഹാരം: ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ

SCROLL FOR NEXT