India

കോണ്‍ഗ്രസ് ദളിത് വഞ്ചകര്‍; കലാമിനെ പ്രസിഡന്റാക്കിയത് ബിജെപിയുടെ മുസ്ലീം പരിഗണനയെന്ന് മോദി

ദളിതരെയും പിന്നോക്കക്കാരെയും വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് - മുസ്ലീങ്ങളെ ബിജെപി പരിഗണിച്ചതിന് തെളിവാണ് എപിജെ അബ്ദുല്‍ കലാമിനെ രാജ്യത്തിന്റെ പ്രഥമപൗരന്‍ ആക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകത്തിലെ ദളിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതരെയും പിന്നോക്കക്കാരെയും വോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു. കര്‍ണാകടക തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബല്ലാരിയില്‍ സംസാരിക്കുകയായിരുന്നു മോദി. പിന്നോക്കക്കാരുടെയും ദളിതരുടെയും പ്രതിനിധിയായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു

ദളിതനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ 2013ല്‍ മുഖ്യമന്ത്രി ആക്കുമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ഇവരുടെ വോട്ട് വാങ്ങിയത്. മുസ്ലീങ്ങളെ ബിജെപി പരിഗണിച്ചതിന് തെളിവാണ് എപിജെ അബ്ദുല്‍ കലാമിനെ രാജ്യത്തിന്റെ പ്രഥമപൗരന്‍ ആക്കിയത്. കോണ്‍ഗ്രസ് പട്ടാളക്കാരുടെ വീരമൃത്യുവിന് ബഹുമാനം നല്‍കുന്നില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയപ്പോള്‍ അതിന്റെ വിശ്വാസ്യതയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

സംസ്ഥാനത്ത് അനധികൃച ഖനനം വ്യാപകമായപ്പോഴും നയം രൂപികരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിന് കഴിഞ്ഞില്ല. സംസ്ഥാനത്തിന് കടക്കെണിയിലാക്കിയെന്നും മോദി ബല്ലാരിയില്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !