India

കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇലക്ട്രിക് സ്‌കൂട്ടര്‍, രണ്ട് രൂപയ്ക്ക് ആട്ട; ശുദ്ധജലം; ഡല്‍ഹിയിലെ ബിജെപി വാഗ്ദാനങ്ങള്‍

വികസനത്തിന്റെ ബുള്ളറ്റ് ട്രയിന്‍ ബിജെപി തലസ്ഥാനനഗരിയില്‍ ഓടിക്കുമെന്ന് നിതിന്‍ ഗ്ഡ്കരി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ സങ്കല്‍പ് പത്ര പുറത്തിറക്കി.  കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവേദ്കര്‍, ഹര്‍ഷവര്‍ധന്‍ ഡല്‍ഹി ബിജെപി പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്നാണ് സങ്കല്‍പ് പത്ര പുറത്തിറക്കിയത്. 

തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി ചരിത്രമെഴുതുമെന്നും ഡല്‍ഹിയുടെ ഭാവി ബിജെപി മാറ്റിയെഴുതുമെന്നും ഗഡ്കരി പറഞ്ഞു.വികസനത്തിന്റെ ബുള്ളറ്റ് ട്രയിന്‍ ബിജെപി തലസ്ഥാനനഗരിയില്‍ ഓടിക്കുമെന്നും നിതിന്‍ ഗ്ഡ്കരി പറഞ്ഞു. 

നിരവധി വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്. എല്ലാവര്‍ക്കും രണ്ട് രൂപയ്ക്ക് ആട്ട, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, വെള്ളത്തിനും ഇലക്ട്രിസിറ്റിക്കും സബ്‌സിഡി, ശുദ്ധജലം, അഴിമതിയില്ലാത്ത ഭരണം, പാവപ്പെട്ട വിധവകളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി 51,000 രൂപ ധനസഹായം എന്നിങ്ങനെ നീളുന്നു വാഗ്ദാനങ്ങള്‍.

10 ലക്ഷം പേര്‍ക്ക് തൊഴില്‍, സ്ത്രീകളുടെ സുരക്ഷയ്്ക്കായി റാണി ലക്ഷ്മി ബായ് പദ്ധതി. ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി  10,000 കോടി രൂപ ചെലവഴിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT