India

'കോവിഡ് മരുന്ന്'; ബാബ രാംദേവ് അടക്കം അഞ്ച് പേർക്കെതിരെ കേസ്

കോവിഡ് മരുന്ന്; ബാബ രാംദേവ് അടക്കം അഞ്ച് പേർക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ബാബ രാംദേവ്, പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണ എന്നിവരടക്കം അഞ്ച് പേർക്ക് എതിരേ കേസ്. കോവിഡ് ഭേദമാക്കുന്ന ആയുർവേദ മരുന്ന് വികസിപ്പിച്ചെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കെതിരെ ജയ്പുർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതഞ്ജലിയുടെ ആയുർവേദ മരുന്ന് കൊറോണിൽ കോവിഡ് ഭേദമാക്കുന്ന മരുന്നായി പ്രചരിപ്പിച്ച് ബാബ രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് കൊറോണിൽ എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയെന്നാരോപിച്ച് രാംദേവ്, ആചാര്യ ബാൽകൃഷ്ണ, ശാസ്ത്രജ്ഞൻ അനുരാഗ് വർഷ്‌നി, നിംസ് ചെയർമാൻ ബൽബീർ സിംഗ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കെതിരേയാണ് കേസ്. ജയ്പൂരിലെ ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച ഹരിദ്വാറിലാണ് പുതിയ മരുന്ന് പതഞ്ജലി പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം കേന്ദ്ര സർക്കാർ പതഞ്ജലിയോട് വിശദീകരണവും തേടിയിരുന്നു. മരുന്നിന്റെ പരസ്യം നൽകുന്നത് നിർത്തിവെക്കണമെന്നും പരിശോധനയ്ക്കു വിധേയമാക്കുന്നതു വരെ അത്തരം അവകാശവാദങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കമ്പനിയോട് നിർദേശിച്ചു.

'കൊറോണിൽ ആൻഡ് സ്വാസരി'എന്നു പേരിട്ടിരിക്കുന്ന പുതിയ മരുന്ന് ഗവേഷണം നടത്തിയാണ് വികസിപ്പിച്ചതെന്നും രാജ്യത്തെ 280 രോഗികളിൽ പരീക്ഷിച്ചു വിജയിച്ചെന്നുമാണ് പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് മാധ്യമങ്ങളോടു പറഞ്ഞത്. തുടർന്ന് ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഗവേഷണ ഫലം എന്ത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കൽ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടോ, മരുന്നു തയ്യാറാക്കിയതിന്റെ വിശദീകരണം, ലൈസൻസിന്റെ പകർപ്പ് തുടങ്ങിയ കാര്യങ്ങൾ നൽകണമെന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'അവാര്‍ഡ് യഥാര്‍ത്ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നു; പുരസ്‌കാര നേട്ടത്തില്‍ സൗബിന്‍

'വെല്‍ പ്ലെയ്ഡ് ലോറ, വെല്‍ പ്ലെയ്ഡ് ലോറ'! ആരാധകര്‍ എഴുന്നേറ്റ് നിന്നു കൈയടിച്ച് പാടി... (വിഡിയോ)

ചായയുടെ കൂടെ ഇവ കഴിക്കരുത്, അപകടമാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 27 lottery result

SCROLL FOR NEXT