India

മസാജ് സെന്ററിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്; കൈയോടെ പൊക്കി വനിതാ കമ്മീഷന്‍

ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായും വനിതാ കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മസാജ് സെന്ററിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന സെക്‌സ്‌റാക്കറ്റിനെ വനിതാ കമ്മീഷന്‍ പിടികൂടി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗര്‍  എരിയയിലായിരുന്നു മസാജ് സെന്ററില്‍ മറവില്‍ ലൈംഗിക വ്യാപാരം. 

അമേസിങ് സ്പാ എന്നപേരിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. അവിടെ നിന്നും കോണ്ടം ഉള്‍പ്പെയുള്ള മറ്റ് വസ്തുക്കളും കണ്ടെടുത്തു. ഈ സ്ഥാപനത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇത്തരത്തില്‍ നിരവധി കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായും വനിതാ കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് അനധികൃത സെക്‌സ് റാക്കറ്റിനെ കുറിച്ച് വനിതാ കമ്മീഷന്‍ അംഗമാണ് ഇക്കാര്യം ചെയര്‍പേഴ്‌സണെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ നടപടി എടുക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുകയുമായിരുന്നു. പിടികൂടിയ എല്ലാ പ്രതികളെയും പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കൂടാതെ പിടികൂടിയ സിസി ടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

SCROLL FOR NEXT