പ്രതീകാത്മക ചിത്രം 
India

കോവിഡ് കുത്തിവയ്പ് കരിഞ്ചന്തയില്‍, ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; കുടുക്കിയത് തന്ത്രപൂര്‍വ്വം

കോവിഡ് കുത്തിവയ്പ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച 30കാരന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് കുത്തിവയ്പ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച 30കാരന്‍ പിടിയില്‍. 32000 രൂപ വിലയുളള ഇന്‍ജക്ഷന്‍ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവാവിനെയാണ് തന്ത്രപൂര്‍വ്വം മുംബൈ പൊലീസ് കുടുക്കിയത്. ഉത്തരാഖണ്ഡ് സ്വദേശിയായ അസം നസീറാണ് പിടിയിലായത്.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസില്‍സുമാബ് ഇന്‍ജക്ഷനാണ് ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.ഡല്‍ഹിയില്‍ സൈന്‍ബോര്‍ഡ് ബിസിനസ് നടത്തിയിരുന്ന യുവാവ് ലോക്ക്ഡൗണിനെ തുടര്‍ന്ന് മാസ്‌ക്കിന്റെയും ഹാന്‍ഡ് സാനിറ്റൈസറിന്റെയും വില്‍പ്പനയിലേക്ക് കടന്നു. അതിനിടെ ഒരു മെഡിക്കല്‍ ഷോപ്പുടമ മഹാരാഷ്ട്രയില്‍ ടോസില്‍സുമാബ് ഇന്‍ജക്ഷന്‍ വില്‍ക്കാമോ എന്ന് ചോദിച്ച് യുവാവിനെ സമീപിച്ചു. ഒരു ഇന്‍ജക്ഷന് 10,000 രൂപ വീതം നല്‍കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ധാരണയില്‍ എത്തി. ഇതനുസരിച്ച് മുംബൈയില്‍ എത്തിയ യുവാവിനെയാണ് ക്രൈംബ്രാഞ്ച് സംഘം തന്ത്രപൂര്‍വ്വം കുടുക്കിയത്.

ഇഞ്ചക്ഷന്റെ യഥാര്‍ത്ഥ വില 32000 രൂപയാണ്. ഇതാണ് ഒരു ലക്ഷം രൂപയ്ക്ക് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 15 ബോക്‌സ് ഇന്‍ജക്ഷനും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താവ് എന്ന വ്യാജേന യുവാവിനെ സമീപിച്ചാണ് മുംബൈ പൊലീസ് പ്രതിയെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എസ്‌ഐആര്‍: 'ഇന്ത്യ' മുന്നണിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍