India

കോവിഡ് കെയര്‍ സെന്ററില്‍ പതിനാലുകാരിയെ രോഗബാധിതന്‍ പീഡിപ്പിച്ചു; സഹായി ദൃശ്യങ്ങള്‍ പകര്‍ത്തി; 19 കാരന്‍ പിടിയില്‍

കോവിഡ് ചികിത്സയിലുള്ള പതിനാലുകാരിയെ മറ്റൊരു കോവിഡ് ബാധിതന്‍ ലൈംഗികമായി പീഡിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലുള്ള പതിനാലുകാരിയെ മറ്റൊരു കോവിഡ് ബാധിതന്‍ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹിയിലെ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം.

ജൂലൈ15ന് രാത്രി പെണ്‍കുട്ടി വാഷ്‌റൂമില്‍ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരനും ഇയാളുടെ കൂടെയുണ്ടായിരുന്നയാളും അറസ്റ്റിലായി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം ഉണ്ടായത്. കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും ഇവരുടെ ബന്ധുക്കളും ഇവിടെ അഡ്മിറ്റാണ്.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി ബന്ധുക്കളില്‍ ഒരാളോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. അവര്‍ ഐടിബിപി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പ്രതി ലൈംഗികമായി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ സഹായി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പെണ്‍കുട്ടി പറയുന്നു 

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ  ലൈംഗിക പീഡനത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.  സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയെ മറ്റൊരു കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെയും മറ്റൊരു കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT