India

കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചു; സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; അജ്ഞാത കള്ളനെത്തേടി പൊലീസ്

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്


ഇന്‍ഡോര്‍: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി. മധ്യപ്രദേശിലെ ഉജ്ജയ്‌നിലാണ് സംഭവം. മകന്റെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

അമ്മയുടെ ശരീരത്തിലുണ്ടായിരുന്ന കമ്മലുകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവ കാണിനില്ലെന്നാണ് മകന്‍ പൊലീസില്‍ നല്‍കിയ പരാതി. ആശുപത്രി അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.  കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 24നാണ് ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇവരെ ഉജ്ജയ്‌നിലെ ആര്‍ഡി ഗാര്‍ഡി ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായി എസ്പി രൂപേഷ് ദ്വിവേദി പറഞ്ഞു.

ചികിത്സയ്ക്കിടെ രോഗിയെ കാണാന്‍ അനുവദിച്ചില്ലെന്നും മരിച്ചവിവരം വ്യാഴാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും മകന്‍ പറയുന്നു. എന്നാല്‍ അമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും മകന്‍ പറയുന്നു. രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് രോഗികളുടെ വിലയേറിയ സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കാറുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്