India

കോവിഡ് ബാധിതർ നാലേകാൽ ലക്ഷം കടന്നു, ഇന്നലെ മാത്രം 14,821 പേർ; 445 മരണം

. 24 മണിക്കൂറിനിടെ 14,821 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് വ്യാപനം തുടരുന്നു.  4.25 ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ കണക്ക്. 4,25,282 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 14,821 പേർക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 445 പേർക്ക് ജീവൻ നഷ്ടമായതായും കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

1,74,387 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉളളത്. 2,37,195 പേർ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു.മഹാരാഷ്ട്രയിൽ ഇന്നലെ 3870 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരിച്ചത് 101 പേർ. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32, 075 ആയി. മരണസംഖ്യ  6170 ആയി.ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടത് 1,591 പേരാണ്.  രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 65,744 ആയി. 60,147 സജീവകേസുകളാണ് ഉള്ളത്.

ഡൽഹിയിൽ  മൂവായിരം പേർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം  59,746 ആയി. ഇന്നലെ കോവിഡ്19 മൂലം 63 പേർ മരിച്ചു. ഇതോടെ ഡൽഹിയിൽ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി