India

മരണനിരക്ക് പിടിച്ചുനിർത്താൻ കേന്ദ്രം, വിദഗ്ധ സമിതി രൂപീകരിച്ചു ; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

സംസ്ഥാനങ്ങള്‍ സമിതിയുമായി ആശയവിനിമയം നടത്തണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നത് തടയാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.

സംസ്ഥാനങ്ങള്‍ സമിതിയുമായി ആശയവിനിമയം നടത്തണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

ആശയവിനിമയത്തിനായി ഹെല്‍പ്പ് ലൈന്‍ സംവിധാനവും കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികില്‍സയില്‍ സഹായം ഉറപ്പാക്കണം. പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികളും ഹെല്‍പ്പ്‌ലൈന്‍ സംവിധാനത്തിന് കീഴില്‍ വരും.

ഐസിയുവില്‍ കഴിയുന്ന രോഗികളുടെ ചികില്‍സയ്ക്ക്, ടെലി കണ്‍സള്‍ട്ടേഷനായി വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് മൂലമുള്ള മരണ നിരക്ക് കുറയ്ക്കുക, രോഗവ്യാപനം തടയുക തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT