പ്രതീകാത്മക ചിത്രം 
India

കോവിഡ് രോഗിക്ക് ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം

മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും​ ആരോഗ്യ പ്രശ്​നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ

Author : സമകാലിക മലയാളം ഡെസ്ക്


ഗൊരഖ്​പുർ: ഉത്തർ പ്രദേശിൽ കോവിഡ്​ ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി.  ഗൊരഖ്​പുരിലെ ബിആർഡി മെഡിക്കൽ കോളജിലാണ്​ സംഭവം.

ഒരുകുട്ടിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും​ ആരോഗ്യ പ്രശ്​നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ അറിയിച്ചു.

ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയായ യുവതിയെ കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ ചൊവ്വാഴ്​ച രാത്രി മെഡിക്കൽ കോളജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്​ച യുവതി നാലു കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി. 980 ഗ്രാം മുതൽ 1.5 കിലോ​ഗ്രാം വരെയാണ്​ കുഞ്ഞുങ്ങളുടെ തൂക്കം. ഇത്തരം കേസുകൾ അപൂർവമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കോവിഡ്​ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ