India

ക്ലാസ് മുറി മറന്ന് അധ്യാപകര്‍ ; പ്രണയ ലീലകള്‍, ചുംബനം, വീഡിയോ വൈറല്‍

ക്ലാസ്മുറിയില്‍ കമിതാക്കളായ അധ്യാപികയുടെയും അധ്യാപകന്റെയും പ്രണയലീലകള്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍ : ക്ലാസ്മുറിയില്‍ കമിതാക്കളായ അധ്യാപികയുടെയും അധ്യാപകന്റെയും പ്രണയലീലകള്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സഞ്ചേലി തലുകയിലാണ് സംഭവം. തുടര്‍ന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ക്ലാസ് റൂമില്‍ വെച്ച് പരിസരബോധം പോലും മറന്ന് അധ്യാപകനും കെട്ടിപ്പിടിച്ച് വാരിപ്പുണരുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ശനിയാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഭമന്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിലെ ക്ലാസ്‌റൂമില്‍ വെച്ച് ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് സൂചന. 

വീഡിയോ വൈറലായതോടെ പരാതിയുമായി പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. അധ്യാപികയുടെയും അധ്യാപകന്റെയും പേരുകള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞെന്നും എന്നാല്‍ ഇത് പുറത്ത് വിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പറഞ്ഞു. 

അധ്യാപകരുടെ മുഖം വീഡിയോയില്‍ വ്യക്തമല്ലെന്നും, ഒളിപ്പിച്ച് വെച്ച മൊബൈല്‍ഫോണ്‍ ക്യാമറ വഴിയാണ് ഇത് പകര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോക്ക് പിന്നില്‍ വിദ്യാര്‍ത്ഥികള്‍ ആകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിപിഇഒയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT