India

ക്വാറന്റൈന്‍ 14 ദിവസം പോര, 28 ദിവസമാക്കി ഉയര്‍ത്തി ഒഡീഷ

ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തില്‍ നിന്ന് 28 ദിവസമാക്കി വര്‍ധിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: ക്വാറന്റൈന്‍ കാലാവധി 14 ദിവസത്തില്‍ നിന്ന് 28 ദിവസമാക്കി വര്‍ധിപ്പിച്ച് ഒഡീഷ സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 21 ദിവസത്തെ നിരീക്ഷണവും തുടര്‍ന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും ഉള്‍പ്പെടെയാണിത്.

കൊറോണ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 28 ദിവസം വരെ നീണ്ടേക്കാമെന്ന വിദഗ്ധരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാറന്റൈന്‍ കാലയളവ് സര്‍ക്കാര്‍ നീട്ടിയത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാഴികള്‍ ഒഡീഷയിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ തീരുമാനം.

എല്ലാ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും സാമൂഹിക അകലവും വ്യക്തി ശുചിത്വവും മറ്റ് കോവിഡ് മര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ 270 പേര്‍ക്കാണ് ഒഡീഷയില്‍ വൈറസ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്