India

ക്വാറന്റൈൻ സെന്ററിൽ നിന്ന്  22 കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാക്കൾ അറസ്റ്റിൽ

കോവിഡ് ക്വാറന്റൈൻ സെന്ററിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാൽ: കോവിഡ് ക്വാറന്റൈൻ സെന്ററിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. 22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ 20കാരനായ പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞയാഴ്ച  ക്വാറന്റൈൻ സെന്ററിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് ഇവർ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെ പകർത്തിയ ദ‌ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും യുവാക്കൾ ഭീഷണിപ്പെടുത്തകുയായിരുന്നു. 

ഇവർക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും