India

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം; കൊല്‍ക്കത്തയില്‍ അടിയന്തര ലാന്‍ഡിങ്

ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്‌ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ തായ്‌ലന്‍ഡ് സ്വദേശിനിക്ക് സുഖപ്രസവം. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് 23കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെ യുവതി പ്രസവിച്ചു. 

പിന്നാലെ കൊല്‍ക്കത്തയില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. തായ്‌ലാന്‍ഡ് സ്വദേശിയായ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സവിശേഷ സാഹചര്യം കണക്കിലെടുത്ത് മൈഡിക്കല്‍ പ്രയോറിറ്റി ലാന്‍ഡിങിന് പൈലറ്റ് അനുമതി തേടുകയായിരുന്നുവെന്ന് കാല്‍ക്കത്ത എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു

'അണ്ണാ... വൈറല്‍ ആക്കരുത്... സോറി, സോറി, സോറി'; മോഷ്ടിച്ച ഏണി തിരികെവച്ച് കള്ളൻമാരുടെ അപേക്ഷ!