India

ഗാന്ധി ജയന്തിയില്‍ ബിജെപി എംപിമാര്‍ 150 കിലോമീറ്റര്‍ പദയാത്ര നടത്തണം; ആഹ്വാനവുമായി മോദി

ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് 150 കിലോമീറ്റര്‍ ദൂരം കാല്‍നടയായി യാത്ര ചെയ്യാനാണ് ബിജെപി എംപിമാരോട് മോദി ആവശ്യപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ബിജെപി എംപിമാരോട് പദയാത്ര നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് 150 കിലോമീറ്റര്‍ ദൂരം കാല്‍നടയായി യാത്ര ചെയ്യാനാണ് ബിജെപി എംപിമാരോട് മോദി ആവശ്യപ്പെട്ടത്. 

ചൊവ്വാഴ്ച ബിജെപി എംപിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. ഒക്ടോബര്‍ രണ്ടിനും ഒക്ടോബര്‍ 31നും ഇടയില്‍ അതത് മണ്ഡലങ്ങളില്‍ പദയാത്ര നടത്താനാണ് നിര്‍ദേശിച്ചത്. പ്രതിദിനം 15 കിലോമീറ്റര്‍ താണ്ടുന്ന തരത്തില്‍ യാത്രയ്ക്ക് തയ്യാറെടുക്കാനാണ് മോദി യോഗത്തില്‍ ആവശ്യപ്പെട്ടത്.

രാജ്യസഭ എംപിമാരോടും പദയാത്രയില്‍ പങ്കെടുക്കാന്‍ മോദി ആവശ്യപ്പെട്ടു. ബിജെപി ദുര്‍ബലമായ മണ്ഡലങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ മോദി നിര്‍ദേശിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. ഗ്രാമങ്ങളുടെ നവീകരണം ഉള്‍പ്പെടെയുളള ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന