India

ഗുജറാത്തില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കും; മെയ് 23ന് ബിജെപി അധികാരത്തിലെത്തില്ല: അഹമ്മദ് പട്ടേല്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍.ഗുജറാത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും. സംസ്ഥാനത്ത് രണ്ടക്ക സീറ്റുകളില്‍ വിജയം ഉറപ്പാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നത് തങ്ങള്‍ക്ക് പ്രതീക്ഷ മാത്രമല്ലെന്നും വലിയ ആത്മവിശ്വാസം കൂടിയാണെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നും മികച്ച വിജയം തന്നെ ലഭിക്കും. സംസ്ഥാനത്ത് നിന്നുമാത്രം രണ്ടക്ക സീറ്റുകളില്‍ വിജയിച്ച് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കും.മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപി അധികാരത്തിലെത്തില്ലെന്നും അഹമ്മദ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തീവ്രവാദത്തിന് എതിരെ പടപൊരുതി വീരമൃത്യു വരിച്ച  ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ നടപടി ശരിയല്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു. അവര്‍ വിവാദ പ്രസ്താവന പിന്‍വലിച്ചുവെങ്കിലും ഇതിലുടെ പ്രജ്ഞാ സിങ്ങിന്റെ മാനസികാവസ്ഥയാണ് വെളിവായതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT