India

ഗുജറാത്തില്‍ ഡാമുകള്‍ കവിഞ്ഞൊഴുകുന്നു; 108 അണക്കെട്ടുകളില്‍ ജാഗ്രതാ നിര്‍ദേശം (വീഡിയോ)

രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 108 ഡാമുകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കനത്ത മഴ തുടരുന്ന ഗുജറാത്തില്‍ ഡാമുകള്‍ നിറഞ്ഞ് കവിഞ്ഞു. രാജ്‌കോട്ടിലെ അജി അണക്കെട്ടും ജെത്പൂരിലെ ഭാദര്‍ അണക്കെട്ടുമാണ് നിറഞ്ഞുകവിഞ്ഞത്. ഭാദര്‍ അണക്കെട്ടിലെ 29 ഷട്ടറുകളാണ് തുറന്നുവിട്ടിരിക്കുന്നത്. 

രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 108 ഡാമുകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അപകട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മെഹ്‌സന, പട്‌ന, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഗാന്ധിനഗര്‍, ആരവല്ലി, സുരേന്ദ്രനഗര്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശമുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് 44 നദികളും 41 തടാകങ്ങളും കവിഞ്ഞൊഴുകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡാമുകളില്‍ ഒന്നായ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍  60.83 ശതമാനം വെള്ളമാണ് നിലവിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT