India

ഗോഡ്‌സെയുടെതല്ല വികേനാന്ദന്റെ ഹിന്ദുത്വമാണ് തന്റെത്; യോഗിക്ക് മറുപടിയുമായി സിദ്ധരാമയ്യ

ഞാന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്. പകരം നാഥുറാം ഗോഡ്‌സെയുടെതല്ല.ഉത്തര്‍പ്രദേസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ 

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: തെരഞ്ഞടുപ്പ് അടുത്തതിന് പിന്നാലെ സിദ്ധരാമയ്യ കൂടുതല്‍ ഹിന്ദുവാകുന്നുവെന്ന് യോഗി ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ. ബീഫ് കഴിക്കുന്നവരെ എതിര്‍ക്കുന്നതിന് മുന്‍പ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എന്താണെന്ന് വായിക്കണമെന്നായിരുന്നു യോഗിക്ക് സിദ്ധരാമയ്യയുടെ ഉപദേശം

നേരത്തെ ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യഥാര്‍ഥ ഹിന്ദു അത് ചെയ്യില്ലെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ ട്വീറ്റ്.'ഞാന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്. പകരം നാഥുറാം ഗോഡ്‌സെയുടെതല്ല.' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യോഗി ആദിത്യനാഥ് എത്തുന്നതിന് മുന്നോടിയായാണ് ട്വിറ്ററില്‍ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാക്‌പോര് തുടങ്ങുന്നത്.

കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ ടിപ്പു ജയന്തി ആഘോഷിക്കേണ്ടി വരില്ലെന്നും മറിച്ച് ഹനുമാന്‍ ജയന്തി ആഘോഷിക്കാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ മാത്രമേ വികസനം സാധ്യമാകൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലേയും ഹിമാചലിലേയും വികസനം കര്‍ണാടകയിലും കൊണ്ടുവരുമെന്നും നരേന്ദ്രമോദി സര്‍ക്കാരിന് കീഴിലുള്ള എന്‍.ഡി.എ ഭരണം കര്‍ണാടകയില്‍ വരുന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു യോഗിയുടെ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം