India

ഗോലി മാരോ സാലോം കോ; ഡല്‍ഹി മെട്രോയില്‍ മുദ്രാവാക്യം വിളി; അധികൃതര്‍ ഞെട്ടലില്‍

'ദേശദ്രോഹികളെ' വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്ത് ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 'ദേശദ്രോഹികളെ' വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്ത് ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളി. രാജീവ് ചൗക്ക് സ്‌റ്റേഷനിലാണ് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്. ദേശ് കെ ഗദ്ദാറോം കോ ഗോലി മാരോ സാലോംകോ എന്നാണ് ഇവര്‍ വിളിച്ചുപറഞ്ഞത്. 

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ മെട്രോ അധികൃതര്‍ പൊലീസിനു കൈമാറിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ യാത്രക്കാര്‍ ആണെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്.

ഡല്‍ഹി മെട്രോയില്‍ ഏതു വിധത്തിലുമുള്ള പ്രകടനങ്ങള്‍ക്കു വിലക്കുണ്ട്. ഇതു ലംഘിച്ച് നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനില്‍ ഉണ്ടായ മുദ്രാവാക്യം വിളി അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ഡല്‍ഹി കലാപത്തിനു കാരണമായതെന്ന് ആരോപണമുയര്‍ന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച