India

ഗോവ ഗവര്‍ണറെ മാറ്റി ; മേഘാലയയിലേക്ക് സ്ഥലംമാറ്റം ; തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക്

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് ഗോവയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ മാറ്റി. മാലിക്കിനെ മേഘാലയ ഗവര്‍ണറായിട്ടാണ് മാറ്റി നിയമിച്ചത്. പകരം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് ഗോവയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. 

മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തെയും അറിയിച്ചിരുന്നു. ബംഗാളില്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു തഥാഗത റോയി. 

നിയമസഭതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് റോയി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഈ പശ്ചാത്തലത്തിലാണ് സത്യപാല്‍ മാലിക്കിനെ മേഘാലയയില്‍ പുതിയ ഗവര്‍ണറായി നിയമിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ