ന്യൂഡല്‍ഹി: ഡിജിറ്റലൈസേഷനും ക്യാഷ്‌ലെസ് ഇക്കണോമിക്കുമായി കേന്ദ്ര സര്‍ക്കാര്‍ തീവ്രശ്രമങ്ങള്‍ നടത്തുമ്പോഴും രാജ്യത്ത് സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കുന്നവര്‍ വളരെ കുറവെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളില്‍ ഒന്‍പതു ശതമാനത്തില്‍ താഴെയും നഗരങ്ങളില്‍ മുപ്പതു ശതമാനവുമാണ് കംപ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിക്കുന്നത്. നാഷനല്‍ സാംപിള്‍ സര്‍വേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഡെസ്‌ക് ടോപ്, ലാപ് ടോപ്, പാംടോപ്, നോട്ട്ബുക്ക്, ടാബാലെറ്റ്, സ്മാര്‍ട്ട് ഫോണ്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാന്‍ അറിയുന്നതിനെയാണ് പഠനത്തില്‍ കംപ്യൂട്ടിങ് എബിലിറ്റി എന്നു കണക്കാക്കിയിരിക്കുന്നത്. ഇത് അനുസരിച്ച് ഗ്രാമ മേഖലകളില്‍ 8.8 ശതമാനത്തിനാണ് കംപ്യൂട്ടിങ് എബിലിറ്റിയുള്ളത്. നഗരങ്ങളില്‍ ഇത് 30.2 ശതമാനമാണ്.
2014ല്‍ പൂര്‍ത്തിയാക്കിയ നാഷനല്‍ സാംപിള്‍ സര്‍വേയിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ഓസ്‌ട്രേലിയന്‍ നാഷനല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. സക്കരിയ സിദ്ദിഖിയും കൊല്‍ക്കത്ത പ്രതീചി ട്രസ്റ്റിലെ സാബിര്‍ അഹമ്മദും ചേര്‍ന്നു നടത്തിയ വിശകലനം ഹിന്ദു ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്. ഇന്റര്‍നെറ്റ് സൗകര്യമോ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളോ പഠനത്തില്‍ കണക്കാക്കിയിട്ടില്ലെന്നും സ്മാര്‍ട്ട് ഫോണ്‍ പോലെയുള്ള ഉപകരണങ്ങളുടെ ഉപയോഗം മാത്രമാണ് പരിഗണിച്ചതെന്നും ഡോ. സിദ്ദിഖിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ പോലെ ഈ പട്ടികയില്‍നിന്ന ഏതെങ്കിലും ഒരിനം എടുത്തു മാറ്റിയാല്‍ കംപ്യൂട്ടിങ് എബിലിറ്റിയുടെ ശതമാനം കുത്തനെ താഴെയെത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗ്രാമമേഖലയിലെ കംപ്യൂട്ടിങ് എബിലിറ്റിയില്‍ കേരളം മുന്‍പന്തി
യിലാണ്. ഡല്‍ഹിക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 32.3 ശതമാനവും ഇത്തരത്തില്‍ എതെങ്കിലും ഒരു ഉപകരണം ഉപയോഗിക്കുന്നവരാണ്. ഛത്തിസ്ഗഢ് ആണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 2.9 ശതമാനം മാത്രമാണ് ഛത്തിസ്്ഗഢിന്റെ കംപ്യൂട്ടിങ് എബിലിറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates