പ്രതീകാത്മക ചിത്രം 
India

ചതിയൊരുക്കുക യുവതികള്‍ ; നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടും ; അറസ്റ്റ് 

സംഘത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ജയ്പൂര്‍ സൗത്ത് പൊലീസ് കമ്മീഷണര്‍ മനോജ് ചൗധരി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : വ്യവസായികളും സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയും പെണ്‍കെണിയില്‍ കുരുക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിരുന്ന സംഘം പിടിയിലായി. ജയ്പൂരിലെ ശിവ്ദാസ്പുര പൊലീസാണ് സംഘത്തെ വലയിലാക്കിയത്. സ്ത്രീ അടക്കം നാലുപേരാണ് അറസ്റ്റിലായത്. 

ഗോവര്‍ധന്‍ വിലാസ്, രാജേന്ദ്ര എന്ന രാജു, സോനു ഗുജ്ജാര്‍, യോഗേന്ദ്ര എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷം രൂപയും തോക്കും കാറും പിടിച്ചെടുത്തു. 

സമൂഹത്തില്‍ സാമ്പത്തികമായി ഉന്നതിയിലുള്ളവരെ യുവതികളെ ഉപയോഗിച്ച്  വശീകരിച്ച് വലയിലാക്കും. തുടര്‍ന്ന് ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് മോശമായ അവസ്ഥയില്‍ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തും. 

പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്യപ്പെടുത്തും എന്നു ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് സംഘം ചെയ്തുവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി ജയ്പൂര്‍ സൗത്ത് പൊലീസ് കമ്മീഷണര്‍ മനോജ് ചൗധരി പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദൗസ ജില്ലയിലെ സവാസ ഗ്രാമത്തിലെ കാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയത്. നിരവധി പേരാണ് സംഘത്തിന്റെ വലയില്‍ വീണ് കബളിപ്പിക്കപ്പെട്ടതെന്ന് ശിവ്ദാസ്പുര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്ദര്‍രാജ് മരോഡിയ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം