India

ചരിത്രവിജയത്തിന് പിന്നാലെ ബംഗാളില്‍ മുനിസിപ്പാലിറ്റി ഭരണം സ്വന്തമാക്കി ബിജെപി 

പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി മുനിസിപ്പാലിറ്റി ഭരണം പിടിച്ച്  ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി മുനിസിപ്പാലിറ്റി ഭരണം പിടിച്ച്  ബിജെപി . ഭട്പര മുനിസിപ്പാലിറ്റിയുടെ ഭരണമാണ് ബിജെപി നേടിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 12 ദിവസത്തിന് ശേഷമാണ് വീണ്ടും ബിജെപിയുടെ നേട്ടം.

നഗരസഭയില്‍ ആകെ 35 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.  നഗരസഭ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സൗരവ് സിങിന് 26 വോട്ട് ലഭിച്ചു. ബാരക്പുറിലെ ബിജെപി എംപി അര്‍ജുന്‍ സിങിന്റെ അനന്തരവനാണ് ഇദ്ദേഹം. 

നാല് തവണ തൃണമൂല്‍ ടിക്കറ്റില്‍ നിയമസഭയിലേക്ക് വിജയിച്ച അര്‍ജുന്‍ സിങ് ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. മുന്‍പ് ഭട്പര മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്നു അര്‍ജുന്‍ സിങ്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നൈഹാറ്റി, കാഞ്ചറപറ, ഹാലിസഹര്‍ എന്നിവിടങ്ങളിലെ കൗണ്‍സിലര്‍മാരും കൂട്ടമായി ബിജെപിയിലേക്ക് കൂറുമാറിയിട്ടുണ്ട്. ഈ നഗരസഭകളിലും ബിജെപി ഉടന്‍ അധികാരത്തിലേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT