India

ചര്‍ച്ചകള്‍ നടക്കാതെ പാര്‍ലമെന്റില്‍ ബഹളം തുടരുന്നതിനിടയിലും ശമ്പള വര്‍ധന ആവശ്യപ്പെട്ട് എംപിമാര്‍

ഒരു ക്രിയാത്മക ചര്‍ച്ച പോലും നടക്കാതെ ഈ ആഴ്ചത്തേക്ക് രാജ്യസഭ പിരിഞ്ഞപ്പോഴും, എംപിമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് രംഗത്തുവന്നത് പരിഹാസ്യമായി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  ഒരു ക്രിയാത്മക ചര്‍ച്ച പോലും നടക്കാതെ ഈ ആഴ്ചത്തേക്ക് രാജ്യസഭ പിരിഞ്ഞപ്പോഴും, എംപിമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് രംഗത്തുവന്നത് പരിഹാസ്യമായി. വെളളിയാഴ്ചയാണ്  ഈ ആവശ്യം ഉന്നയിക്കുന്നതിന് രാജ്യസഭ സാക്ഷിയായത്. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് പാക്കിസ്ഥാനുമായി ഗൂഡാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് വെളളിയാഴ്ചയും പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. വാരാന്ത്യ അവധിക്കും ക്രിസ്തുമസ് അവധിക്കും ശേഷം ഇനി ബുധനാഴ്ച മാത്രമേ സഭ സമ്മേളിക്കൂ.

സമാജ് വാദി പാര്‍ട്ടിയുടെ നരേഷ് അഗര്‍വാള്‍ ആണ് ശമ്പള വര്‍ധന സഭയില്‍ ഉന്നയിച്ചത്. ഈ ആവശ്യത്തെ മറ്റു അംഗങ്ങള്‍ പിന്തുണച്ചു. ഇതുസംബന്ധിച്ച യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ നടപ്പിലാക്കണമെന്ന് നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ശമ്പള വര്‍ധന ഏഴാം ശമ്പള കമ്മീഷനില്‍ ഉള്‍പ്പെടുത്തണം. ക്യാബിനറ്റ് സെക്രട്ടറിയെക്കാള്‍ ഒരു രൂപ കൂടുതല്‍ കിട്ടുന്ന നിലയില്‍ ശമ്പള വര്‍ധന നടപ്പിലാക്കണമെന്നും നരേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. എംപിമാരുടെ ശമ്പളം മെച്ചപ്പെട്ടതല്ലെന്ന് ചൂണ്ടികാട്ടി കേന്ദ്രമന്ത്രി രാംദാസ് അതാവാലയും നരേഷ് അഗര്‍വാളിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT