India

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്

ഷാഹാപൂര്‍ സ്വദേശിയായ രാജന്ദ്രേ ഷിന്‍ഡെ, റോഷ്‌നി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

താനെ    : ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഷാഹാപൂര്‍ സ്വദേശിയായ രാജന്ദ്രേ ഷിന്‍ഡെ, റോഷ്‌നി, മക്കളായ രചന, അഭിഷേക് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

മാതാപിതാക്കളായ രാജേന്ദ്ര ഷിന്‍ഡെയുടെയും റോഷ്‌നിയുടെയും പരിക്കുകള്‍ ഗുരുതരമാണെന്നും കുട്ടികള്‍ക്ക് വലിയ കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രാജേന്ദ്രയുടെ കൈയ്ക്കും റോഷ്‌നിയുടെ കാലുകള്‍ക്കും മുഖത്തുമാണ് പൊള്ളലേറ്റത്. 

രണ്ട് മാസം മുമ്പാണ് അപകടമുണ്ടാക്കിയ ഫോണ്‍ ഇയാള്‍ വാങ്ങിയത്. താന്‍ കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ഭാര്യയും മക്കളും നിലത്തിരിക്കുകയായിരുന്നുവെന്നുമാണ് ഷിന്‍ഡെ ഡോക്ടര്‍മാരോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ജനാലയ്ക്കരികിലാണ് ചാര്‍ജ് ചെയ്യുന്നതിനായി വച്ചത്. സ്വിച്ച് ഓഫ് ചെയ്യാനായി ഫോണ്‍ എടുക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. 

പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്നും തീ കര്‍ട്ടനിലേക്കും ബെഡ്ഷീറ്റിലേക്കും പെട്ടെന്ന് പടരുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT